ക്ലബിനോടും താരങ്ങളോടുമുള്ള റയല്‍ ആരാധകരുടെ പെരുമാറ്റം ശരിയല്ലന്ന് സൂപ്പര്‍ താരം റൊണാള്‍ഡോ

ronaldoooo

ക്ലബിനോടും താരങ്ങളോടുമുള്ള റയല്‍ ആരാധകരുടെ പെരുമാറ്റം ശരിയല്ലെന്ന് സൂപ്പര്‍ താരം റൊണാള്‍ഡോ.

റയല്‍ ആരാധകര്‍ പെട്ടെന്നു തന്നെ എല്ലാം മറക്കുന്നവരാണെന്നും ചെറിയ വീഴ്ചകള്‍ പോലും അവര്‍ക്ക് സഹിക്കാനാവില്ലെന്നും, ചില സമയത്തെ അവരുടെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും സൂപ്പര്‍ താരം വ്യക്തമാക്കി.

ക്ലബിന്റെ നല്ല അവസ്ഥയിലും മോശം അവസ്ഥയിലും ഒരേ പോലെ പിന്തുണക്കുന്നവരാണ് യഥാര്‍ത്ഥ ആരാധകരെന്നും റൊണാള്‍ഡോ വെളിപ്പെടുത്തി.

ഏതോ കളിയില്‍ റയല്‍ മോശം പ്രകടനം കാഴ്ച വെച്ചതിനു എയര്‍ പോര്‍ട്ടില്‍ വെച്ച് ഒരു ആരാധകന്‍ വിമര്‍ശിച്ച കാര്യവും റൊണാള്‍ഡോ പറഞ്ഞു.

മൂന്നു മാസം മുന്‍പ് രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കിയ ക്ലബിനെയാണ് ഇവരിങ്ങനെ വിമര്‍ശിക്കുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.

ലാലിഗയില്‍ ഇതു വരെ കളിച്ച മത്സരങ്ങളില്‍ രണ്ടു ഗോള്‍ മാത്രം നേടിയ റൊണാള്‍ഡോയെയും മറ്റു ചില താരങ്ങളേയും ചില മത്സരങ്ങളില്‍ റയല്‍ ആരാധകര്‍ കൂക്കി വിളിച്ചിരുന്നു.

Top