പ്രധാനമന്ത്രിയുടെ വിതുമ്പല്‍ ഇന്ത്യൻ ജനാധിപത്യത്തിന്‍റെ സൗന്ദര്യം: ശോഭ സുരേന്ദ്രന്‍

sobha-surendran

രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വിരമിച്ച ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തങ്കലിപികളാല്‍ അടയാളപ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍.

വിടവാങ്ങൽ പ്രസംഗത്തിൽ പോലും ഇന്ത്യൻ മുസ്‍ലിം എന്നു സ്വയം വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവിന് ആദരവ് അര്‍പ്പിച്ച പ്രധാനമന്ത്രിയുടെ നിലപാട് വിയോജിപ്പുകളോട് പോലും പ്രതികരിക്കാൻ പ്രചോദിപ്പിക്കുന്നതാണെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെപറഞ്ഞു.

“തന്‍റെ ഏറ്റവും ശക്തനായ വിമർശകനെ രാജ്യസഭയിൽ നിന്ന് വിതുമ്പലോടെ യാത്രയാക്കുന്ന പ്രധാനമന്ത്രി ഇന്ത്യൻ ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണ്. പ്രധാനമന്ത്രി കണ്ഠം ഇടറി നടത്തിയ പ്രസംഗം ഇന്ത്യൻ പാർലമെന്‍റ് ചരിത്രത്തിൽ തങ്കലിപികളാൽ അടയാളപ്പെടുത്തും “ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിനിടെയാണ് പ്രധാനമന്ത്രി വികാരാധീനനായത്. പലപ്പോഴും വാക്കുകൾ മുറിഞ്ഞു.

ആസാദിന് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Top