ഐപിഎല്‍ പൂര്‍ത്തിയാക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം; രാജീവ് ശുക്ല

മുംബൈ: ഐപിഎല്‍ ഈ സീസണ്‍ ഈ സീസണ്‍ പൂര്‍ത്തിയാക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. അതിനാല്‍ തന്നെ വിദേശ താരങ്ങള്‍ ഇല്ലെങ്കിലും ഐപിഎല്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിക്കാനാവില്ല. ടൂര്‍ണമെന്റില്‍ വിദേശതാരങ്ങള്‍ പങ്കെടുക്കുന്നില്ല എന്നതുകൊണ്ട് ഞങ്ങള്‍ സീസണ്‍ നടത്താതിരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ചില വിദേശതാരങ്ങള്‍ മത്സരിക്കാന്‍ ഉണ്ടായെന്ന് വരില്ല, പക്ഷേ, ഞങ്ങള്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കും. ഫ്രാഞ്ചൈസികള്‍ മറ്റ് താരങ്ങളെ ടീമിലെത്തിക്കും. ആരാണ് സീസണില്‍ ലഭ്യമാവുക എന്നതിനനുസരിച്ച് താരങ്ങളെ ടീമിലെത്തിക്കും. അവരെ വച്ച് ഞങ്ങള്‍ ടൂര്‍ണമെന്റ് നടത്തും.’ ഖലീജ് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ രാജീവ് ശുക്ല പറഞ്ഞു.

ഐപിഎല്‍ പുനരാരംഭിക്കുമ്പോള്‍ ബംഗ്ലാദേശ് താരങ്ങളും ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇംഗ്ലണ്ട് താരങ്ങള്‍ ഉണ്ടാവില്ലെന്നത് ഉറപ്പായിക്കഴിഞ്ഞു. ന്യൂസീലന്‍ഡ്, ഓസീസ് താരങ്ങളും ഐപിഎലില്‍ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ യുഎഇയിലാകും നടക്കുക. സെപ്തംബര്‍ 19 മുതലാവും മത്സരങ്ങള്‍ നടക്കുകയെന്നും ഒക്ടോബര്‍ 10നാവും ഫൈനലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Top