ബിസിസിഐയെ വിവരാവകാശ നിയമത്തിന്‌ കീഴില്‍ കൊണ്ടുവരണം ; നിയമ കമ്മീഷന്‍

BCCI

മുംബൈ: ബിസിസിഐ വിവരാവകാശ നിയമത്തിന്‌ കീഴില്‍ വരേണ്ടതാണെന്ന് നിയമ കമ്മീഷന്‍. ഇപ്പോള്‍ ബിസിസിഐ സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും പൊതു ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ അവകാശമുണ്ടെന്നാണ് നിയമ കമ്മീഷന്‍ വ്യക്തമാക്കുന്നത്.

നിലവില്‍ തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്വകാര്യ സ്ഥാപനമാണ് ബിസിസിഐ. ലോകത്തെ സമ്പന്നരായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. എങ്കിലും, ആര്‍ടിഐയ്ക്ക് കീഴില്‍ വരാന്‍ ബിസിസിഐ സമ്മതം അറിയിച്ചിട്ടില്ല.

ബിസിസിഐയെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 12ന് കീഴില്‍ രേഖപ്പെടുത്തുവാനുള്ള പലതും ബിസിസിഐയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബിഎസ് ചൗഹാന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദിനു നല്‍കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Top