‘വിലക്ക് നീക്കിയിട്ടും ബിസിസിഐ കളിക്കാന്‍ അനുവദിക്കുന്നില്ല’, ഹൈക്കോടതിയില്‍ ശ്രീശാന്ത്

sreesanth

കൊച്ചി: ആജീവനാന്ത വിലക്ക് നീക്കിയിട്ടും ബിസിസിഐ കളിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച് ശ്രീശാന്ത്.

സ്‌കോട്ടിഷ് ലീഗില്‍ കളിക്കുന്നതിന് എന്‍ഒസി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ബിസിസിഐക്ക് നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിരുന്നെന്നും എന്നാല്‍ ബിസിസിഐ പ്രതികരിച്ചില്ലെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ പറയുന്നു.

അടുത്ത മാസം ഒമ്പതിന് സ്‌കോട്ടിഷ് ലീഗ് അവസാനിക്കുന്നത്. അതിമുമ്പ് എന്‍ഒസി നല്‍കണമെന്ന് ശ്രീശാന്ത് ആവശ്യപ്പെടുന്നു. തിങ്കളാഴ്ച ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിക്കും.

Top