ടെസ്റ്റിനുണ്ടാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുക ബി സി സി ഐ ഡോക്ടര്‍മാര്‍ സാഹ

wridhiman

ഫ്ഗാനിസ്ഥാന്‍ ടെസ്റ്റിന് താന്‍ ഉണ്ടാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുക ബിസിസിഐ ഡോക്ടര്‍മാരെന്ന് വൃദ്ധിമാന്‍ സാഹ. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ശിവം മാവിയുടെ പന്ത് നേരിടുന്നതിടെ സാഹയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്നും ബാറ്റിംഗ് ചെയ്ത സാഹ കീപ്പിംഗിനിടെ ഏറെ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ഐപിഎല്‍ 2018 ഫൈനലില്‍ സാഹയ്ക്ക് മത്സരിക്കാനായിരുന്നില്ല. തന്റെ കാര്യത്തില്‍ ഓരോ ദിവസവും നേടുന്ന പുരോഗതി ബിസിസിഐ രേഖപ്പെടുത്തുന്നുണ്ടെന്ന് പറഞ്ഞ സാഹ അന്തിമ തീരുമാനം ബിസിസിഐയുടെ കൈയ്യിലാണെന്ന് കരുതുന്നതായി പറഞ്ഞു.

Top