ബേസില്‍ ജോസഫ്- രണ്‍വീര്‍ സിംഗ് സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും

ണ്‍വീര്‍ സിംഗിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘ശക്തിമാന്‍’ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. സോണി പിക്‌ചേഴ്‌സ് ഇന്ത്യയായിരുന്നു ‘ശക്തിമാന്‍’ ചിത്രം വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. രണ്‍വീര്‍ സിംഗിന്റെ ‘ഡോണ്‍ 3 ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായിരിക്കും ശക്തിമാന്‍ ചിത്രീകരണം ആരംഭിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടോവിനോ തോമസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ നടന്‍മാര്‍ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും, രണ്‍വീറും ബേസിലും ഒരുമിക്കുവെന്ന് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ നിരവധി അഭ്യുഹങ്ങള്‍ പുറത്തു വന്നിരുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ശക്തിമാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അങ്ങനെയെങ്കില്‍ ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാന്‍ പരമ്പരയുടെ ചലച്ചിത്ര രൂപമാണ് ചിത്രം. 1997 മുതല്‍ 2000 ന്റെ പകുതി വരെ 450 എപ്പിസോഡു കാലമായാണ് ‘ശക്തിമാന്‍’ സംപ്രേഷണം ചെയ്തത്. കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ ‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’ എന്ന ചിത്രമാണ് രണ്‍ബീറിന്റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക.

Top