ബാറുകളില്‍ മദ്യം പാഴ്‌സലായി നല്‍കാന്‍ തീരുമാനം; വെര്‍ച്വല്‍ ക്യൂവിനും അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ മദ്യം പാഴ്‌സലായി നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതിനെ സംബന്ധിച്ച തീരുമാനമെടുത്തത്. വെര്‍ച്വല്‍ ക്യൂവിനും അനുമതി നല്‍കി. മാത്രമല്ല ബാറുകളില്‍ ഓണ്‍ലൈന്‍ ടോക്കണും നല്‍കും.

മദ്യശാലകള്‍ തുറക്കുമ്പോഴുള്ള തിരക്കു കുറയ്ക്കാന്‍ ഓണ്‍ലൈന്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള സംവിധാനമൊരുക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ സ്റ്റാര്‍ട്ടപ് മിഷനെ സമീപിച്ചിരുന്നു.

അതേസമയം, മദ്യത്തിനും വിലകൂട്ടാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മദ്യത്തിന് പത്ത് മുതല്‍ 35 ശതമാനം വരെ നികുതിയാണ് കൂട്ടുന്നത്. മദ്യത്തിന് അധിക നികുതി ചുമത്തുന്നതോടെ 700 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Top