ബാര്‍ അടച്ചു; വീട്ടില്‍ കൊണ്ടുപോയി മദ്യം വിറ്റ ബാറുടമയും സഹായികളും അറസ്റ്റില്‍

മലപ്പുറം: ലോക്ഡൗണില്‍ ബാറുകള്‍ അടച്ചതോടെ വീട്ടില്‍ കൊണ്ടുപോയി മദ്യം വിറ്റ ബാറുടമ അറസ്റ്റില്‍.അഞ്ചര ലക്ഷം രൂപയുടെ മദ്യമാണ് ഇയാള്‍ വീട്ടില്‍ നിന്നും വിറ്റത്. മലപ്പുറം വണ്ടൂരിലെ ബാറുടമയാണ് അനധികൃത മദ്യക്കച്ചവടത്തില്‍ അറസ്റ്റിലായത്. വണ്ടൂര്‍ സിറ്റി പാലസ് ബാര്‍ ഉടമ നരേന്ദ്രനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് കിട്ടിയ പരാതിയെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബാറിലെ മദ്യം ഇയാല്‍ വീട്ടില്‍ കൊണ്ടുപോയി വിറ്റത് കണ്ടെത്തിയത്. ലോക്ഡൗണ്‍ കാലത്ത് ബാറ് എക്‌സൈസ് പൂട്ടി സീല്‍ ചെയ്തിരുന്നു. പൂട്ട് പൊളിച്ചാണ് മദ്യം കടത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാറിലെ സ്റ്റോക്കില്‍ മൂന്നൂറ്റി അറുപത് ലിറ്റര്‍ മദ്യം കുറവുണ്ട്. ഉടമ നരേന്ദ്രനൊപ്പം മദ്യ വില്‍പനക്ക് സഹായം ചെയ്ത മൂന്ന് ബാറ് ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top