കോവിഡ് ബാധിച്ച് മരിച്ച നൂറോളം പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച് ബാങ്ക് മാനേജര്‍

ചെന്നൈ: കോവിഡ് ബാധിച്ച് മരിച്ചവരുടെ നൂറോളം മൃതദേഹങ്ങള്‍ സംസ്‌കരിച്ച് ചെന്നൈയിലെ ബാങ്ക് മാനേജരായ മുഹമ്മദ് അലി ജിന്ന. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ പോലും മടിക്കുമ്പോള്‍ ജിന്ന അവിടെ ഓടിയെത്തുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്, ഒരോരുത്തരെയും അവരുടെ മതപരമായ ചടങ്ങുകള്‍ അനുസരിച്ചാണ് ജിന്ന അടക്കം ചെയ്തത്.

കോവിഡ് വ്യാപനം അതിരൂക്ഷമായ ചെന്നൈയില്‍ പ്രധാന പ്രതിസന്ധികളൊന്ന് കോവിഡ് ബാധിച്ച് മരിച്ചവുടെ ശവസംസ്‌കാരം നടത്തുകയാണെന്ന് മനസിലാക്കിയതോടെ ഇതിനുള്ള സഹായം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുയായിരുന്നു. സംസ്‌കാരത്തിനുള്ള അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ജിന്നയാണ്.

ദിവസവും ഓഫീസ് സമയം കഴിഞ്ഞതിന് ശേഷം ജിന്ന നേരെ റോയപ്പേട്ട് ആശുപത്രിയില്‍ എത്തി ഇത്തരത്തില്‍ സഹായം ആവശ്യമുള്ളവരെ കണ്ടെത്തും. ജിന്നയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാവുന്നതിനാല്‍ ആരോഗ്യവകുപ്പ് നേരിട്ട് വിവരം അറിയിക്കുന്നുണ്ട്.

Top