ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊച്ചി : ലക്ഷദ്വീപിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ പേ൪ കൂട്ട൦കൂടിയാൽ സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അസ്ക൪ അലി അറിയിച്ചു.

കൊവിഡിനൊപ്പം ഒമിക്രോണിന്റെയും വ്യാപനം തടയുന്നതിന് മുന്നോടിയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. നേരത്തെയും കൊവിഡ് സമയത്ത് ജില്ലാ കളക്ടര്‍ ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഭരണകൂടത്തിനെതിരായ പ്രതിഷേധമില്ലാതാക്കാനുള്ള നടപടിയാണിതെന്ന് അന്ന്  വിമർശനമുയർന്നിരുന്നു.

Top