ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടികേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈയിലെ എന്‍ഡിപിഎസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതെസമയം കേസുമായി ബന്ധപ്പെട്ട് ഒരു നൈജീരിയന്‍ പൗരന്‍ കൂടി അറസ്റ്റിലായി. നിലവില്‍ ഇരുപത് പേരെയാണ് ലഹരി പാര്‍ട്ടികേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഗോറെഗാവില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത നിര്‍മ്മാതാവ് ഇംതിയാസ് ഖത്രിയോട് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഇയാളുടെ വീട്ടിലും ഓഫീസിലും എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. എട്ട് മണിക്കൂറാണ് ഇംതിയാസ് ഖത്രിയെ എന്‍സിബി ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ ആര്യന്റെ ഡ്രൈവറെയും എന്‍സിബി ചോദ്യംചെയ്തിരുന്നു.

Top