എം.വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന എം.വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.

കേസില്‍ കഴിഞ്ഞ ദിവസം കോടതി വാദം കേട്ടപ്പോള്‍ ജാമ്യം നല്‍കരുതെന്ന നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നു.

അതേസമയം, പീഡനം നടന്ന സമയത്ത് വീട്ടമ്മ പറയുന്ന സ്ഥലത്ത് ഇല്ലായിരുന്നുവെന്ന എംഎല്‍എയുടെ വാദം കോടതി അംഗീകരിച്ചില്ല.

എന്നാല്‍, ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വിന്‍സെന്റിന്റെ അഭിഭാഷകര്‍ അറിയിച്ചു.

Top