മൈ ഡിയര്‍ മച്ചാന്‍സിന്റെ ഓഡിയോ റിലീസ് ചെയ്തു; ഏപ്രില്‍ 3 ന് തിയേറ്ററിലെത്തും

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്ത ”മൈ ഡിയര്‍ മച്ചാന്‍സിന്റെ ഓഡിയോ റിലീസ് ചെയ്തു. കലൂര്‍ ‘അമ്മ’ യുടെ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാലും, പ്രമുഖ പിന്നണി ഗായകന്‍ മധു ബാലകൃഷ്ണനും ചേര്‍ന്ന് ഓഡിയോ പ്രകാശിപ്പിച്ചു. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര ചടങ്ങില്‍ ഓണ്‍ലൈനില്‍ ആശംസകളര്‍പ്പിച്ചു.

ഗാനരചന – എസ് രമേശന്‍ നായര്‍ ,ബി ഹരിനാരായണന്‍, ഡോ മധു വാസുദേവന്‍, ബിബി, എല്‍ദോസ്. സംഗീതം – വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, ഫോര്‍ മ്യൂസിക്.ആലാപനം- കെ.എസ് ചിത്ര ,മധു ബാലകൃഷ്ണന്‍, സിത്താര കൃഷ്ണകുമാര്‍, ജ്യോത്സ്‌ന,വിനീത് ശ്രീനിവാസന്‍, സിയാ ഉള്‍ ഹഖ്.ഓഡിയോ റിലീസ് ചടങ്ങില്‍ ജ്യോത്സ്‌ന,ഇടവേള ബാബു,ചിത്രത്തിന്റെ സംവിധായകന്‍ ദിലീപ് നാരയണന്‍, ക്യാമറാമാന്‍ പി.സുകുമാര്‍, ബെന്‍സി പ്രൊഡക്ഷന്‍ പ്രതിനിധി അനീഷ് കുര്യാക്കോസ്, അഭിനേതാക്കളായ അഷ്‌ക്കര്‍ സൗദാന്‍, അബിന്‍ ജോണ്‍, അമീര്‍ നിയാസ്, നീരജ, തിരക്കഥ രചയിതാക്കളായ വിവേക് – ഷെഹീം കൊച്ചന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.’മൈ ഡിയര്‍ മച്ചാന്‍സ് ‘ ഏപ്രില്‍ 3 ന് തിയേറ്ററിലെത്തും. യുവതാരങ്ങളായ അഷ്‌ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍.

ബിജുക്കുട്ടന്‍, സാജു കൊടിയന്‍, സായ്കുമാര്‍, കോട്ടയം പ്രദീപ്, കിച്ചു, അമീര്‍ നിയാസ്, മായ മേനോന്‍ ,മേഘനാഥന്‍, ഉണ്ണി നായര്‍, ബോബന്‍ ആലുംമ്മൂടന്‍, നീരജ, ആര്യനന്ദ, ബിസ്മി നവാസ്, നീന കുറുപ്പ്, സ്‌നേഹ മറിമായം, സീത എന്നിവരാണ് അഭിനേതാക്കള്‍. ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – ബെന്‍സി നാസര്‍, ഛായാഗ്രഹണം- പി സുകുമാര്‍, എഡിറ്റര്‍- ലിജോ പോള്‍, കലാസംവിധാനം- അജയ് മങ്ങാട്, ദേവന്‍ കൊടുങ്ങല്ലൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സോബിന്‍ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്,പി ആര്‍ ഒ – പി ആര്‍ സുമേരന്

 

Top