വെളിപാടിന്റെ പുസ്‌കത്തിന്റെ ഓഡിയോ ജൂക്‌ബോക്‌സ് പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം.

ഓണത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഓഡിയോ ജൂക്‌ബോക്‌സ് പുറത്തെത്തി.

അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ, റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

അങ്കമാലി ഡയറീസിലെ ലിച്ചിയായി ആരാധകരുടെ മനം കവര്‍ന്ന അന്നയാണ് ചിത്രത്തിലെ നായിക.

അരുണ്‍ കുര്യന്‍, ശരത് കുമാര്‍, അനുപ് മേനോന്‍, സലീം കുമാര്‍, കലാഭവന്‍ ഷാജോന്‍, ശിവജി ഗുരുവായൂര്‍, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Top