ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ ‘ഗൂഢാലോചന’യുടെ ഓഡിയോ ജൂക്‌ബോക്‌സ് പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ ‘ഗൂഢാലോചന’ പ്രദര്‍ശനം തുടരുകയാണ്.

തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങങ്ങള്‍.

ചിത്രത്തിന്റെ ഓഡിയോ ജൂക്‌ബോക്‌സ് പുറത്തെത്തി.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം ഒരുക്കിയിരിക്കുന്നത്.

നിരഞ്ജന നായികയായി എത്തിയ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ആസിഫ് അലിയുടെ ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.

Top