‘ഹാസ്യ കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ കൂടുതല്‍ എന്നെ സ്‌നേഹിക്കുന്നു’ ബിജു മേനോന്‍

ഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ബിജു മേനോന്‍ ചിത്രം ‘രക്ഷാധികാരി ബൈജു ഒപ്പ്‌’ന്റെ വിജയത്തില്‍ മനസ് തുറന്ന് താരം.

പ്രേക്ഷകര്‍ തന്നെ കൂടുതല്‍ സ്‌നേഹിക്കുന്നത് ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ്‌.

ഒരു സാധാരണക്കാരന്റ കഥ പറയുന്ന ‘രക്ഷാധികാരി ബൈജു’ കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ച ചിത്രമാണെന്നും രഞ്ജന്‍ കഥ പറഞ്ഞപ്പോള്‍ മുതല്‍ ആ കഥാപാത്രം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായും ബിജു മേനോന്‍ പറയുന്നു.

ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌

എഴുതി ഉണ്ടാക്കിയ തമാശകളല്ലാതെ അവസരോചിതമായ ഹസ്യങ്ങളാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതെന്നും വില്ലന്‍ കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ തനിക്കിഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

വില്ലന്‍ കഥാപാത്രങ്ങളുലൂടെയാണ് താന്‍ സിനിമയില്‍ തുടക്കം കുറിച്ചത്‌ പിന്നീട് കോമഡിയിലേക്ക് നീങ്ങുകയായിരുന്നതായും ബിജു മേനോന്‍ പറഞ്ഞു.

Top