നിജ്ജറിന്റെ കൊലപാതകം; കാനഡ നടത്തുന്ന അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്ന് യു എസ്

ലിസ്താന്‍ നേതാവ് നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍. ഇന്ത്യക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ആകില്ലെന്ന് യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക് സുള്ളിവന്‍ അറിയിച്ചു. എല്ലാ രാജ്യങ്ങളോടും അമേരിക്കയ്ക്ക് ഒരേ നയമാണെന്നും അന്വേഷണത്തില്‍ സുതാര്യതയും വിശ്വാസ്യതയും വേണമെന്നും വിഷയത്തില്‍ കാനഡയുമായി അമേരിക്കക്ക് ഭിന്നത ഇല്ലെന്നും സുള്ളിവന്‍ വ്യക്തമാക്കി.

നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡയുമായും വിവരങ്ങള്‍ കൈമാറിയിരുന്നു എന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടാകാമെന്ന് കനേഡിയന്‍ പ്രധാന മന്ത്രിയെ അറിയിച്ചിരുന്നുവെന്ന് കാനഡ യിലെ യുഎസ് അംബാസിഡര്‍ ഡേവിഡ് കോഹെന്‍ വ്യക്തമാക്കി.

അതേസമയം, കാനഡയിലെ ഇന്ത്യ വിരുദ്ധ പോസ്റ്ററുകള്‍ക്കെതിരെ നടപടികളുമായി കാനഡ രംഗത്ത് വന്നു. ഗുരുദ്വാരകള്‍ക്ക് പുറത്തെ ഖാലിസ്താനി ബോര്‍ഡുകള്‍ കാനഡ നീക്കം ചെയ്തു. മൂന്ന് ഇന്ത്യന്‍ നയ തന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ ബോര്‍ഡുകളാണ് നീക്കം ചെയ്തത്.

Top