കാലത്തിനനുസരിച്ച് മാറ്റം സേനയിലും വേണം; പ്രധാനമന്ത്രി

ഡൽഹി: സേനയിലും മാറ്റം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാനുസൃതമായ പരിഷ്ക്കരണം സേനയിൽ അനിവാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കോറിഡോർ പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സംയോജിത ട്രാൻസിറ്റ് കോറിഡോർ പദ്ധതി 920 കോടിയിലധികം രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്.

എന്നാൽ അഗ്നിപഥ് പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഡൽഹി ജന്ദർമന്ദരിൽ സത്യഗ്രഹ സമരം നടത്തുകയാണ്. വ്യാജ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്നും രാജ്യത്തെ ഇന്നത്തെ സ്ഥിതിക്ക് ഉത്തരവാദി പ്രധാനമന്ത്രിയെന്നും രാഹുൽ ഗാന്ധി ട്വീറ്റിലൂടെ പ്രീതികരിച്ചു .

Top