കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്‌ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: അനന്തനാഗ് ജില്ലയിലെ കൊക്രനാഗിലുള്ള ലാര്‍നോയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ മുഹമ്മദ് ഫര്‍ഹാന്‍ വാനി എന്നയാള്‍ ഹിസ്ബുല്‍ പ്രവര്‍ത്തകനാണെന്നും മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.

കോക്രനാഗില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സെന്യവും, സി.ആര്‍.പി.എഫും, കശ്മീര്‍ പൊലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിലാണ് രണ്ടുപേരെ കൊലപ്പെടുത്തിയത്. ഓപ്പറേഷന്‍ ഓള്‍ ഔട്ട് പ്രകാരം 24 മണിക്കൂറിനിടെ മുന്നുഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്.

Top