അന്വേഷണത്തില്‍ ഏകോപനമില്ലെന്ന വാദം തെറ്റ്; സന്ധ്യ നല്‍കിയ കത്തിന്റെ വിശദാംശം പുറത്ത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ വിവരങ്ങള്‍ മുന്‍ ഡിജിപി സെന്‍കുമാറിനെ കൃത്യമായി അറിയിച്ചിരുന്നതായി എഡിജിപി ബി. സന്ധ്യ.

സെന്‍കുമാറിന്റെ ആരോപണങ്ങള്‍ തെറ്റാണ്. കഴിഞ്ഞ 26 ന് ഐജി ദിനേന്ദ്ര കാശ്യപ് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് പൊലീസ് മേധാവിക്കയച്ച കത്തില്‍ സന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്.

കത്തിലെ പ്രധാന പരാമര്‍ശങ്ങള്‍..

ആലുവ പൊലീസ് ക്ലബ്ബില്‍ 22ന് എഡിജിപിയും ഐജിയും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്ന് അന്വേഷണത്തന്റെ വിശദാംശങ്ങള്‍ വിലയിരുത്തിയെന്നും അന്വേഷണ സംഘവുമായി ഡിജിപി ഫോണിലൂടെ സംസാരിച്ചിരുന്നതായും കത്തില്‍ വ്യക്തമാക്കുന്നു.

ദിലീപ്, നാദിര്‍ഷ എന്നിവരെ ചോദ്യം ചെയ്യുന്നതിനുള്ള ചോദ്യാവലി തയാറാക്കിയത് എല്ലാ ഉദ്യോഗസ്ഥരുടേയും പൂര്‍ണ പങ്കാളിത്തതോടെയാണ്. തികച്ചും ശാസ്ത്രീയമായ രീതിയില്‍ പുരോഗമിച്ച അന്വേഷണത്തില്‍ ഏകോപനമില്ലായിരുന്നെന്ന് പൊലീസ് മേധാവിക്ക് എങ്ങനെ പറയാനാകുമെന്നും സന്ധ്യ കത്തില്‍ ചോദിക്കുന്നു.

Top