യമനിലെ ഹൂതി വിമതര്‍ക്കെതിരെ അറബ് സഖ്യസേനയുടെ വ്യോമാക്രമണം

റിയാദ്:ഹൂതി വിമതര്‍ക്കെതിരെ അറബ് സഖ്യസേന വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം അറബ് സഖ്യസേന പടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജയില്‍ നടത്തിയ ആക്രമണത്തില്‍ യമനിലെ ഹൂതി വിമതരുടെ വാഹനങ്ങള്‍ തകര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്. ഹൂതി ക്യാമ്പ് ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി ഹൂതി വിമതര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആറ് ടാങ്കുകളും തകര്‍ത്തു.

കഴിഞ്ഞ ദിവസം അറബ് സഖ്യസേന അല്‍ ജാറിലുള്ള മറ്റൊരു ഹൂതി ക്യാമ്പിന് നേരെയും ആക്രമണം നടത്തി. രണ്ട് വാഹനങ്ങളും ഹൂതികള്‍ റോക്കറ്റ് ആക്രമണം നടത്താനായി ഉപയോഗിച്ചിരുന്ന രണ്ട് പ്ലാറ്റ്‌ഫോമുകളും തകര്‍ത്തു.

Top