ആപ്പിള്‍ ഐഫോണ്‍ 12 വന്‍ വിലക്കിഴിവില്‍ ഇപ്പോള്‍ ലഭ്യം

മുന്‍നിര സ്മാര്‍ട്ട്‌ഫോണായ ആപ്പിള്‍ ഐഫോണ്‍ 12 വന്‍ വിലക്കിഴിവില്‍ ഇപ്പോള്‍ ലഭ്യം. 67,999 രൂപയ്ക്കാണ് ഇതിന്റെ ഇപ്പോഴത്തെ വില. 79,990 രൂപയാണ് മതിപ്പുവില. ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പനയിലാണ് ഈ 12,000 രൂപയുടെ കിഴിവ്. ഐഫോണ്‍ 12 ന്റെ എക്കാലത്തെയും കുറഞ്ഞ വിലയാണിത്. മുമ്പ് ഐഫോണ്‍ 12 ന് ലഭിച്ച പരമാവധി ഡിസ്‌ക്കൗണ്ട് 9,000 രൂപയായിരുന്നു.

ഫ്‌ലിപ്കാര്‍ട്ടും ആമസോണും അവരുടെ വാര്‍ഷിക വില്‍പ്പന സമയത്ത് കൂടുതല്‍ ഡിസ്‌ക്കൗണ്ടുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്‌ട്രോണിക്‌സ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്നുണ്ട്. ആമസോണ്‍ വാര്‍ഷിക പ്രൈം ഡേ സെയില്‍ ജൂലൈ 26 മുതല്‍ അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 27 വരെ നടത്തുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍, ടെലിവിഷനുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് കുത്തനെ ഇളവുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയില്‍ നിന്ന് റിഡീം ചെയ്യാവുന്ന ബാങ്ക് ഓഫറുകളും ഉണ്ട്. ആമസോണ്‍ നിലവിലുള്ള െ്രെപം ഉപയോക്താക്കള്‍ക്കായി പ്രൈം ഡേ വില്‍പ്പന നടത്തുന്നു.

ജൂലൈ 25 മുതല്‍ ജൂലൈ 29 വരെയാണ് ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വില്‍പ്പന. സ്മാര്‍ട്ട്‌ഫോണുകളിലും മറ്റ് വിഭാഗങ്ങളിലും കുത്തനെ ഡിസ്‌ക്കൗണ്ട് ഉണ്ട്. കൂടാതെ, ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10% കിഴിവ് ലഭിക്കും.

Top