ശ്രീനാഥ് ഭാസിക്കെതിരായ പരാതി അവതാരക പിന്‍വലിക്കും

കൊച്ചി: അഭിമുഖത്തനിടെ ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്ന അവതാരകയുടെ പരാതി പിൻവലിക്കും. പരാതി പിൻവലിക്കാനുള്ള ഹർജി പരാതിക്കാരി ഒപ്പിട്ടുനൽകിയതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകൻ പറഞ്ഞു. അവതാരകയുടെ പരാതിയിൽ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചട്ടമ്പി സിനിമയുടെ പ്രൊമേഷനുമായി ബന്ധപ്പെട്ട് അഭിമുഖം നടത്തുന്നതിനിടെയാണ് ശ്രിനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. ഇതേതുടർന്ന് അവതാരക പൊലീസിനും സിനിമ സംഘടനകൾക്കും പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സിനിമ നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. അവിടെ വച്ച് പരാതിക്കാരിയോട് നേരിട്ട് ശ്രീനാഥ് ഭാസി ക്ഷമാപണവും നടത്തി. തുടർന്നാണ് പരാതി പിൻവലിക്കാനുള്ള പരാതിക്കാരിയുടെ തീരുമാനമുണ്ടായത്.

Top