അനന്ത്‌നാഗ് ഏറ്റുമുട്ടല്‍ അവസാനിച്ചു; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ ഉസൈര്‍ ഖാനെ വധിച്ച് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചു. ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ ഉസൈര്‍ ഖാന്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചതോടെയാണ് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചത്. എങ്കിലും പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

ജില്ലയിലെ കൊക്കര്‍നാഗിലെ ഗാദുലിലെ വനത്തിലും മലയോര മേഖലയിലും ഏഴു ദിവസം നീണ്ട ഏറ്റുമുട്ടലാണ് ഇതോടെ അവസാനിച്ചത്. ലഷ്‌കര്‍ കമാന്‍ഡര്‍ ഉസൈര്‍ ഖാന്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ സ്ഥിരീകരിച്ചു. ഇയാളില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ മറ്റൊരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. അനന്ത്‌നാഗ് ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും തെരച്ചില്‍ തുടരുകയാണ്.

കൊക്കര്‍നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ശാഖയായ ടിആര്‍എഫ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഉസൈര്‍ ഖാന്‍ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്.

Top