99 വര്‍ഷത്തിനിടയിലെ സമ്പൂര്‍ണ സൂര്യഗ്രഹണത്തിനു സാക്ഷിയായി അമേരിക്കന്‍ ജനത

വാഷിംഗ്ടണ്‍: 99 വര്‍ഷത്തിനിടയിലെ സംപൂര്‍ണ്ണ സൂര്യഗ്രഹണത്തിന് അമേരിക്ക സാക്ഷിയായി. ചന്ദ്രന്റെ നിഴല്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുന്നതാണ് സംപൂര്‍ണ സൂര്യഗ്രഹണം.

എന്നാല്‍ ഇക്കുറി സൂര്യഗ്രഹണത്തിനുള്ള പ്രത്യേകത ഇത് യുഎസില്‍ മുഴുവന്‍ കാണാന്‍ സാധിക്കും എന്നതാണ്.

പ്രാദേശിക സമയം രാവിലെ 10.15ന് (ഇന്ത്യന്‍ സമയം തിങ്കള്‍ രാത്രി 10.45) ഓറിഗനിലാണു ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറച്ചതിന്റെ ആദ്യ ദൃശ്യമെത്തിയത്.

അഞ്ചു സംസ്ഥാനങ്ങളിലായി ഏകദേശം 4200 കിലോമീറ്ററില്‍, 96 മുതല്‍ 113 കിലോമീറ്റര്‍ വരെ വിസ്താരത്തില്‍ ഒന്നര മണിക്കൂറോളം സൂര്യന്‍ ചന്ദ്രന്റെ പിന്നില്‍ ഒളിച്ചു. സൗത്ത് കാരലൈനയിലെ ചാള്‍സ്റ്റണ്‍ വരെ ഈ പ്രതിഭാസം നീണ്ടു.

ദൃശ്യങ്ങള്‍ ലൈവായി നാസാ വെബ്‌സൈറ്റില്‍ ലഭ്യമാക്കി.സൂര്യഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കുന്നത് പിന്നീട് കാഴ്ച ശക്തി ഉള്‍പ്പെടെ പല അവയവങ്ങള്‍ക്കും ദോഷം ചെയ്യുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചതിനാലാണ് ലൈവായി കാണിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

Top