ആംബുലന്‍സ് നിയന്ത്രണം വിട്ട് ആല്‍മരത്തിലേക്ക് ഇടിച്ച് കയറി; മൂന്ന് മരണം

കണ്ണൂര്‍: എളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രോഗികളുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണംവിട്ട് ആല്‍മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

ആംബുലന്‍സിലുണ്ടായിരുന്ന ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ (45), സഹോദരി റെജിന (37), ഡ്രൈവര്‍ നിധിന്‍ രാജ് ഒ വി ( 40 ) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ ബെന്നിയാണ് ചികിത്സയിലുള്ളത്.

പയ്യാവൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ ചുണ്ടപ്പറമ്പില്‍നിന്ന് രോഗിയുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സ് എളയാവൂരിന് അടുത്തുവെച്ച് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.

Top