വൻ വിലക്കുറവുകളോടെ ആമസോണ്‍ ഫാബ് ഫെസ്റ്റിന് തുടക്കം

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിയ ഡിസ്‌ക്കൗണ്ടുകളുമായി ആമസോണിന്റെ ഫാബ് ഫെസ്റ്റ് തിരിച്ചെത്തി. എക്‌സ്‌ചേഞ്ച് ഓഫറുകള്‍, പലിശരഹിത ഇഎംഐ ഓപ്ഷനുകള്‍, ബാങ്ക് ഡിസ്‌കൗണ്ടുകള്‍, മറ്റ് ഓഫറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഡീലുകള്‍ ആണ് ആമസോണ്‍ നല്‍കുന്നത്.

ഉപയോക്താക്കള്‍ക്ക് 40% വരെ ഡിസ്‌കൗണ്ട് നല്‍കും. ഏറ്റവും പുതിയ വണ്‍പ്ലസ് 9 സീരീസ് മുതല്‍ ഷവോമി, സാംസങ്, ആപ്പിള്‍, ഓപ്പോ, ഹോണര്‍, വിവോ എന്നിവയുടെ ആദായ വില്‍പ്പനയാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.

2,000 രൂപ വരെ അധിക എക്‌സ്‌ചേഞ്ച് ഓഫറുകളും 12 മാസം വരെ നോകോസ്റ്റ് ഇഎംഐയും ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയില്‍ പ്രതിമാസം 1,333 രൂപ മുതല്‍ കുറഞ്ഞ ഇഎംഐ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന നോ കോസ്റ്റ് ഇഎംഐയുടെ പ്രയോജനം പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കും.

Top