ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ അവസാനഘട്ടത്തില്‍; അത്യുഗ്രന്‍ ഓഫറുകള്‍

മസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ അവസാനഘട്ടത്തില്‍ ഗാഡ്ജറ്റുകള്‍ക്ക് ബ്ലോക്ക്ബസ്റ്റര്‍ ഡീലുകള്‍. ഉത്പന്നങ്ങള്‍ക്കെല്ലാം വമ്പിച്ച വിലക്കുറവുകളാണ് അവസാനഘട്ടത്തിലുള്ളത്. ഗാഡ്ജറ്റുകള്‍, ഫര്‍ണിച്ചറുകള്‍, അപ്ലയന്‍സുകള്‍, ഫിറ്റ്നസ് ഉത്പന്നങ്ങള്‍ എന്നിവ വിലക്കുറവില്‍ വാങ്ങാം. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഓഫറില്‍ ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം.

ബെന്‍ക്യൂ ജിഡബ്ല്യൂ2480 24 ഇഞ്ച് ഐ കെയര്‍ മോണിറ്റര്‍
ജോലി ആവശ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച 24 ഇഞ്ച് മോണിറ്ററാണിത്. ഫുള്‍ എച്ച്ഡി അള്‍ട്രാ സ്ലിം ഐപിഎസ് ഡിസ്പ്ലേയാണ് മോണിറ്ററിന്റേത്. കേബിള്‍ മാനേജ്മെന്റ് സിസ്റ്റവും ഐ കെയര്‍ സിസ്റ്റവും മോണിറ്ററിനെ മികച്ചതാക്കുന്നു. ബ്രൈറ്റ്നസ് ഇന്റലിജന്റ് ടെക്നോളജിയുളളതിനാല്‍ കണ്ണുകള്‍ക്ക് ആയാസമില്ലാതെ ജോലി ചെയ്യാനാകും. ബെന്‍ക്യൂ ഫല്‍ക്കര്‍-ഫ്രീ ടെക്നോളജിയും ഐപിഎസ് വൈഡ് വ്യൂയിങ് ആങ്കിള്‍ ടെക്നോളജിയുമുളള മോണിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ഉഗ്രന്‍ കംഫര്‍ട്ടോടെ ഉപയോഗിക്കാം.

ആമസോണ്‍ ബ്രാന്‍ഡ് സോളിമോ ഒര്‍ട്ടിഗാന്‍ എഞ്ചിനിയേര്‍ഡ് വുഡ് സ്റ്റഡി ടേബിള്‍
ടോപ് ക്വാളിറ്റി എഞ്ചിനിയേര്‍ഡ് വുഡ് ഉപയോഗിച്ച് നിര്‍മിച്ച കിടിലന്‍ സ്റ്റഡി ടേബിളാണിത്. ഷെല്‍ഫ് രീതിയിലുള്ള സ്റ്റോറേജ് സംവിധാനങ്ങളാണ് ടേബിളിലുള്ളത്. ലാപ്ടോപ്പുകള്‍, മോണിറ്ററുകള്‍, പ്രിന്ററുകള്‍ തുടങ്ങിയവ പ്രത്യേകം സൂക്ഷിക്കാനാകും. വെതര്‍പ്രൂഫ് സംവിധാനങ്ങളുമുണ്ട്.

സാംസങ് ഗാലക്സി വാച്ച്4
വൈവിധ്യങ്ങളായ ഫീച്ചറുകളുമായി വിപണികളിലിറങ്ങിയ സ്മാര്‍ട്ട് വാച്ചിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ബോഡി കമ്പോസിഷന്‍ അനാലിസിസ്, ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ് സംവിധാനങ്ങളാണ് സാംസങ് ഗാലക്സി സ്മാര്‍ട്ട് വാച്ചിനെ വ്യത്യസ്തമാക്കുന്നത്. നിരവധ് ഹെല്‍ത്ത് മോണിറ്ററിങ് സംവിധാനങ്ങളുള്ള വാച്ചിന്റെ ഡിസൈനുകളും മികച്ചതാണ്. സ്മാര്‍ട്ട്ഫോണുകളിലെ കോളുകളും മെസേജുകളും ഇമെയിലുകളുമെല്ലാം നിരീക്ഷിക്കാനുമാകും.

ഐഫാല്‍ക്കണ്‍ 4കെ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ഗൂഗിള്‍ ടിവി
മികച്ച ഫീച്ചറുകളുമായി വിപണികളില്‍ മുന്നിട്ടുനില്‍ക്കുന്ന 4കെ ഗൂഗിള്‍ ടിവിയാണിത്. സ്‌ക്രീന്‍ മിററിങ്, ഡോള്‍ബി ഓഡിയോ, എച്ച്ഡിആര്‍ 10, 4കെ അപ്സ്‌കേലിങ് എന്നിങ്ങനെ നിരവധി ഫീച്ചറുകളുണ്ട്. 64-ബിറ്റ് ക്വാഡ് കോര്‍ പ്രൊസസ്സറാണുള്ളത്. 3 എച്ച്ഡിഎംഐ പോര്‍ട്ടുകളും ഒരു യുഎസ്ബി പോര്‍ട്ടുമുണ്ട്. ഉഗ്രന്‍ വിഷ്വല്‍ ക്വാളിറ്റിയും സ്മാര്‍ട്ട് ടിവിയെ മികച്ചതാക്കുന്നു.

Top