അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ടൂറര്‍ ശ്രേണിയില്‍ ബിഎംഡബ്ല്യു എഫ് 900ആര്‍, എഫ് 900ദഎക്‌സ്ആര്‍

ര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹനവിഭാഗമായ മോട്ടോറാഡ് പുതിയ രണ്ട് കരുത്തരായ ബിഎംഡബ്ല്യു എഫ് 900ആര്‍, എഫ് 900ദഎക്‌സ്ആര്‍ എന്നിവയെ ഇന്ത്യയില്‍ അവതരിപ്പിച്ചു. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ടൂറര്‍ ശ്രേണിയിലെത്തിയിരിക്കുന്ന ഈ ബൈക്കുകള്‍ക്ക് യഥാക്രമം 9.9 ലക്ഷവും 10.5 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില.

ഇന്ത്യയില്‍ മിഡില്‍ വെയിറ്റ് ബൈക്ക് ശ്രേണിയില്‍ ശക്തമായ സാന്നിധ്യമറിയിക്കുന്നതിനായാണ് കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ അവതരിപ്പിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അഗ്രസീവ് ഭാവത്തിലാണ് എഫ് 900ആര്‍ എത്തിയിരിക്കുന്നത്. പുറത്തുകാണാവുന്ന എന്‍ജിനും വീതിയുള്ള പിന്‍ടയറും, സൈഡ് പാനലുകളും, പൂതിയ രൂപകല്‍പ്പനയിലുള്ള പെട്രോള്‍ ടാങ്കും ഗോള്‍ഡന്‍ ഫിനീഷിലുള്ള ഫോര്‍ക്കുകളും എഫ് 900ആറിന് കൂടുതല്‍ മസില്‍മാന്‍ ഭാവം നല്‍കുന്നുണ്ട്. ജിഎസ് 310 ആറില്‍ നല്‍കിയിരിക്കുന്നതിന് സമാനമായ ഹെഡ്‌ലൈറ്റാണ് ഇതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

അതേസമയം, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ടൂററിന്റെ ഭാവത്തില്‍ തന്നെയാണ് എഫ് 900 എക്‌സ്ആര്‍ എത്തിയിരിക്കുന്നത്. ലോങ്ങ് റൈഡിങ്ങിന് ഇണങ്ങുന്ന സീറ്റും, കൂടുതല്‍ റൈഡ് ഹൈലുമാണ് ഈ ബൈക്കിനെ വേറിട്ടതാക്കുന്നത്. ഇതിനൊപ്പം എഫ് 900 ആറിനെക്കാള്‍ നീളവും വലിപ്പമുള്ള വിന്‍ഡ് സ്‌ക്രീനും എഫ് 900 എക്‌സ്ആറില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

895 സിസി ശേഷിയുള്ള പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഇരുവാഹനത്തിന് കരുത്തേകുന്നത്. ഇത് 105 ബിഎച്ച്പി പവറും 92 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എഫ് 900 ആര്‍ 3.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും അതേസമയം, എഫ് 900 എക്‌സ്ആറിന് 3.7 സെക്കന്റില്‍ ഈ വേഗം കൈവരിക്കാനാകും.

Top