ഭരണഘടന ലംഘനം നടത്തിയ അല്‍ബേനിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു

ടിറാന: ഭരണഘടനാ ലംഘനം നടത്തിയ അല്‍ബേനിയന്‍ പ്രസിഡന്റ് ഇലിര്‍ മേതയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. രാജ്യത്ത് കലാപമുണ്ടാക്കാന്‍ പ്രേരണ നല്‍കി എന്ന ഭരണഘടനാ ലംഘനമാണ് ഇലിര്‍ മേതയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്യാന്‍ കാരണം. പാര്‍ലമെന്റ് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുകയും തുടര്‍ന്ന് ഏഴിനെതിരെ 104 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയത്.

എന്നാല്‍ അന്തിമ നടപടി അല്‍ബേനിയ ഭരണഘടന കോടതിയുടെയാണ്. കോടതി മൂന്നുമാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കും. തനിക്കെതിരായ ഇംപീച്ച്‌മെന്റ് ശ്രമം നിയമവിരുദ്ധമെന്നായിരുന്നു ഇലിര്‍ മേതയുടെ പ്രതികരണം.

Top