എയര്‍ഹോസ്റ്റസിനെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ എയര്‍ഹോസ്റ്റസിനെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി.

ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ ജീവനക്കാരിയും ഷില്ലോംഗ് സ്വദേശിനിയുമായ ക്ലാര ഖ്‌നോഷിറ്റാണ് (22) മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയില്‍ നിന്ന് വീണ നിലയിലാണ് കണ്ടെത്തിയത്.

ഫ്‌ളാറ്റിലെ ജനാലയിലൂടെ പുറത്തേക്കുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവര്‍ വീണതെന്ന് കരുതുന്നു.

രാത്രിയില്‍ ക്ലാരയുടെ സുഹൃത്തിന്റെ ജന്മദിനാഘോഷം ഫ്‌ളാറ്റില്‍ നടന്നിരുന്നു. ഈ പാര്‍ട്ടിയില്‍ ക്ലാരയുടെ രണ്ട് സുഹൃത്തുക്കളും പങ്കെടുത്തിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍. സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കും.

Top