ജലീലിനെ നശിപ്പിക്കുകയാണ് യുഡിഎഫിന്റെയും ലീഗിന്റെയും ലക്ഷ്യം; എ കെ ബാലന്‍

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത വിഷയത്തില്‍ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മന്ത്രി എ.കെ ബാലന്‍. ജലീലിനെ നശിപ്പിക്കുക എന്നുളളത് യു.ഡി.എഫിന്റേയും മുസ്ലീം ലീഗിന്റെയും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജലീല്‍ മതഗ്രന്ഥം സ്വീകരിച്ചതില്‍ തെറ്റില്ലെന്നും ബാലന്‍ പറഞ്ഞു.

സുപ്രീംകോടതി മാര്‍ഗനിര്‍ദേശം ഉളളതുകൊണ്ടാണ് ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ ജലീല്‍ പുറത്തുപറയാത്തത്. ജലീല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ സംരക്ഷിക്കില്ല. ഇ.ഡിയുടെ നപടി രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം സര്‍ക്കാരിന്റേതല്ല. മാര്‍ക്കുദാന വിവാദത്തില്‍ ജലീലിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും എ.കെ.ബാലന്‍ ചൂണ്ടിക്കാട്ടി.

കസ്റ്റംസ് വിതരണം ചെയ്ത ഒരു സാധനമാണ് ജലീല്‍ വിതരണം നടത്തിയത്. ജലീല്‍ ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ മന്ത്രിയാണ്, വഖഫിന്റെ മന്ത്രിയാണ്. ഖുറാന്‍ ഒരു നിരോധിതഗ്രന്ഥമല്ലെന്നും ബാലന്‍ പറഞ്ഞു.

Top