കെ.സുരേന്ദ്രനെ രണ്ട് മണ്ഡലങ്ങളിലും വിജയിപ്പിക്കുക എന്നത് ലക്ഷ്യം-ശോഭാ സുരേന്ദ്രൻ

തൃശ്ശൂര്‍: കെ. സുരേന്ദ്രന്‍ രണ്ട് സീറ്റീല്‍ മത്സരിക്കുന്നത് കേരളത്തെ സംബന്ധിച്ചും പാര്‍ട്ടിയെ സംബന്ധിച്ചും ആദ്യത്തെ അവസരവും, സുവര്‍ണാവസരവുമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.രണ്ട് സീറ്റില്‍ മത്സരിക്കാന്‍ പട്ടിക നിശ്ചിയിച്ചിരിക്കുന്നത് കേന്ദ്ര നേതൃത്വമാണ്. പല ആളുകളും അങ്ങനെ മത്സരിച്ചിട്ടുണ്ടെന്നും അത് പുതിയ കാര്യമല്ലെന്നും അവര്‍ പറഞ്ഞു.

അതിനെ സ്വാഗതം ചെയ്യുന്നുവെന്നും കെ. സുരേന്ദ്രനെ രണ്ട് മണ്ടലങ്ങളിലും വിജയിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നം ശോഭാ സുരേന്ദ്രൻ. മത്സരിക്കണം എന്ന് നമ്മള്‍ ആഗ്രഹിച്ചുകൊണ്ട് ശ്രമം നടത്തിയാലേ അതിനെക്കുറിച്ച് ചര്‍ച്ചയുടെ ആവശ്യമുള്ളൂയെന്ന്, സീറ്റ് ലഭിക്കാതിരിക്കാന്‍ സംസ്ഥാനത്ത് നിന്ന് ചരടുവലി നടന്നിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ശോഭാ സുരേന്ദ്രൻ  പറഞ്ഞു.

 

Top