അഗ്നിപഥ് പദ്ധതി; അപേക്ഷകരുടെ എണ്ണം 94000 കടന്നു

ഡൽഹി: അഗ്നിപഥ് പദ്ധതിയുടെ വിജ്ഞാപനം വന്ന് നാലു ദിവസം പിന്നിടുമ്പോൾ, അപേക്ഷകരുടെ എണ്ണം 94000 കടന്നു. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. വ്യോമസേനയിലേക്ക് മാത്രമായി 56,960 അപേക്ഷകൾ എത്തിയിട്ടുണ്ടെന്ന് സേന വ്യക്തമാക്കി.

അഗ്നിപഥ് പദ്ധതിക്ക് എതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയാണ് സേനാ വിഭാഗങ്ങൾ കണക്കു പുറത്തുവിട്ടിരിക്കുന്നത്. പദ്ധതിക്ക് യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് സേനകൾ.

പതിനേഴര വയസ്സുമുതൽ 21 വയസ്സുവരെയുള്ളവരെ നാല് വർഷ കരാറിൽ സേനയിലേക്ക് നിയമിക്കുന്നതായിരുന്നു അഗ്‌നിപഥ് പദ്ധതി. അഗ്‌നിവീർ എന്നറിയപ്പെടുന്ന ഈ സേനാംഗങ്ങൾ മറ്റു സൈനികരെ പോലെ പെൻഷനോ മറ്റ് ആനുകൂല്യങ്ങൾക്കോ അർഹരായിരിക്കില്ലെന്നും അറിയിച്ചിരുന്നു.

Top