ഏഥർ 450X ഫെയ്‌സ്‌ലിഫ്റ്റ് ജൂലൈ 11ന് അവതരിപ്പിക്കും

ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ആതർ എനർജി തങ്ങളുടെ മുൻനിര 450X ഇലക്ട്രിക് സ്‍കൂട്ടർ മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ജൂലൈ 11 ന് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഏറ്റവും പുതിയ പതിപ്പ് വലിയ ബാറ്ററി പാക്കോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, ഈ സ്‍കൂട്ടറിന് 1.38 ലക്ഷം രൂപ വിലയുണ്ട്. വാഹനം ഒറ്റ ചാർജിൽ 116 കിലോമീറ്റർ റേഞ്ചാണ് വാഗ്‍ദാനം ചെയ്യുന്നത്. 2.9 kwh ബാറ്ററി പാക്കിൽ നിന്ന് പവർ ലഭിക്കും. ഏഥര്‍ 450X ഇലക്ട്രിക് സ്‍കൂട്ടറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 74 Ah ശേഷിയുള്ള ഒരു വലിയ 3.66 kWh ലിഥിയം-അയൺ ബാറ്ററി പാക്കോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ഏഥർ 450X മോഡലിൽ കാണുന്ന അതേ ത്രീ ഫേസ് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോർ സിസ്റ്റം ഏറ്റവും പുതിയ മോഡലിൽ അവതരിപ്പിക്കും.

Top