പ്രതികൂല കാലാവസ്ഥ: കരിപ്പൂരില്‍ നിന്ന് വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു

കൊച്ചി: കാലാവസ്ഥ പ്രതികൂലമായ കാരണത്താൽ കരിപ്പൂരില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് വഴി തിരിച്ചു വിട്ടു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ ഇത്തിഹാദ്, ഒമാന്‍ എയര്‍വെയ്‌സ്, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടത്.

കാലാവസ്ഥ അനുകൂലമായാതിന് ശേഷം വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Top