ഇന്ത്യയിലെ ഇന്‍സ്റ്റഗ്രാം റീല്‍സിലും പരസ്യങ്ങളെത്തി

ന്ത്യ, ബ്രസീല്‍, ജര്‍മ്മനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് പരസ്യങ്ങള്‍ കാണിച്ച് തുടങ്ങി. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. റീല്‍സില്‍ പരസ്യങ്ങള്‍ വന്നാല്‍ ഇത് ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ കാണുന്നത് പോലെ തന്നെ ആയിരിക്കും. വീഡിയോ ഫോര്‍മാറ്റിലായിരിക്കും റീല്‍സിലെ പരസ്യങ്ങള്‍. സ്റ്റോറീസില്‍ ചിലപ്പോള്‍ ഇമേജുകളും പരസ്യങ്ങളായി വരാറുണ്ട്. റീല്‍സില്‍ മുഴുവനും വീഡിയോകള്‍ മാത്രമായിരിക്കും വരുന്നത്.

ഇന്‍സ്റ്റാഗ്രാം റീല്‍സ് പരസ്യങ്ങള്‍ക്ക് 30 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുണ്ടാകും. ഇത് ഒരു സാധാരണ റീല്‍സ് വീഡിയോ പോലെ തന്നെയായിരിക്കും ഉണ്ടാവുക. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ കാണുന്ന പരസ്യങ്ങളില്‍ കാണാത്ത ഫംഗ്ഷനുകള്‍, വെര്‍ട്ടിക്കലായി സ്പെയ്സ് ചെയ്ത പരസ്യങ്ങള്‍, കമന്റ് ഓപ്ഷനുകള്‍ പോലുള്ളവ പരസ്യങ്ങളില്‍ ഉണ്ടായിരിക്കും. ഇവ സേവ് ചെയ്യാനും ഒഴിവാക്കാനുമുള്ള ഓപ്ഷനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. പരസ്യങ്ങള്‍ക്ക് പ്രത്യേകം സ്‌പോണ്‍സര്‍ എന്ന ടാഗ് നല്‍കും.

 

 

Top