സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടിയ്ക്ക് താല്‍ക്കാലിക സ്റ്റേ

കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക്‌ പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധിയ്ക്ക് താല്‍ക്കാലിക സ്‌റ്റേ. തൊടുപുഴ അല്‍ അസര്‍, വയനാട് ഡിഎം, പാലക്കാട് പി കെ ദാസ്, വര്‍ക്കല എസ് ആര്‍ എന്നീ കോളേജുകളിലെ പ്രവേശനാനുമതിയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. ഈ കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനും നിര്‍ത്തിവെച്ചു.

ഇപ്പോള്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരുമെന്നും കോടതി പറഞ്ഞു. നാളെ വരെയാണ് പ്രവേശന നടപടികള്‍ക്ക് സ്റ്റേ.

നാല് കോളേജുകളിലും മതിയായ അടിസ്ഥാനസൗകര്യം ഇല്ലെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കോളേജുകളില്‍ പ്രവേശനം നടത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. ഹൈക്കോടതിയുടെ വിധിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Top