ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി അഡ്മിനിസ്‌ട്രേറ്റര്‍ വീണ്ടും ലക്ഷദ്വീപിലേക്ക്

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ ഖോഡാ പട്ടേല്‍ ജൂലായ് 26 തിങ്കളാഴ്ച ലക്ഷദ്വീപിലെത്തും. അഹമ്മദാബാദില്‍ നിന്ന് അന്ന് കൊച്ചിയിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ അന്ന് ഉച്ചയ്ക്ക് ലക്ഷദ്വീപിലേക്ക് പുറപ്പെടും.

ദ്വീപിലെത്തിയ ശേഷം വിവിധ വകുപ്പ് മേധാവികളുമായി യോഗങ്ങള്‍ നടത്തും, ഒരാഴ്ചയോളം അദ്ദേഹം ലക്ഷദ്വീപില്‍ തുടരുമെന്നാണ് ലഭ്യമായ വിവരം. മുന്‍പും അദ്ദേഹം ദ്വീപിലെത്തിയിരുന്നെങ്കിലും കൊവിഡ് രോഗബാധയെ തുടര്‍ന്നുളള കര്‍ഫ്യു നിലനിന്നതിനാല്‍ പ്രതിഷേധമുണ്ടായില്ല.

എന്നാല്‍ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ട്. ഈ സമയം എത്തുന്ന അദ്ദേഹത്തിന് നേരെ വലിയ പ്രതിഷേധമുണ്ടാകാന്‍ ഇടയുണ്ടെന്നാണ് സൂചന. അതിനാല്‍ കടുത്ത സുരക്ഷയിലാകും പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനം.

Top