കോളേജ് പ്രിന്‍സിപ്പല്‍ നിയമനകേസ് ഇന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പരിഗണിക്കും

തിരുവനന്തപുരം: വിവാദമായ കോളേജ് പ്രിന്‍സിപ്പല്‍ നിയമനകേസ് ഇന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പരിഗണിക്കും. പ്രധാന രേഖകള്‍ അഡീഷനല്‍ സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനോട് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. അന്തിമപട്ടിക കരട് പട്ടികയാക്കാന്‍ ഉന്നതവിദ്യാസ മന്ത്രി നിര്‍ദ്ദേശിച്ചുള്ള ഫയലും സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടിക ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി അംഗീകരിച്ചതിന്റെ മിനുട്‌സും ഹാജരാക്കാനാണ് നിര്‍ദ്ദേശം.

അനധികൃത ഇടപെടല്‍ നടത്തിയ മന്ത്രി രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ ട്രിബ്യൂണല്‍ നിലപാട് നിര്‍ണ്ണായകമാണ്. പരാതി തീര്‍പ്പാക്കാനായിരുന്നു ഇടപടെലെന്നായിരുന്നു ആര്‍ ബിന്ദുവിന്റെ വിശദീകരണം. പ്രിന്‍സിപ്പല്‍ പട്ടികയിലുള്ളവരാണ് കേസിലെ പരാതിക്കാര്‍.

സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍, അയോഗ്യരായവരെ ഉള്‍പ്പെടുത്താന്‍ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ പട്ടിക, കരട് പട്ടികയാക്കി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. യുജിസി റഗുലേഷന്‍ പ്രകാരം രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്.

Top