നടിയെ ആക്രമിച്ച കേസ് : കോടതിമാറ്റമാവശ്യപ്പെട്ടുള്ള നടിയുടെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി ;നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം ആവിശ്യപെട്ടു നടി സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹർജിയിലുണ്ട്.

കൂടാതെ പ്രതിഭാഗം നൽകുന്ന ഹർജികളിൽ പലതിലും പ്രോസിക്യൂഷനെ പോലും അറിയിക്കാതെ പ്രധാനപ്പെട്ട രേഖകളും കൈമാറിയെന്നും ഹർജിയിൽ പറയുന്നു.മാത്രമല്ല പ്രതിയുടെ അഭിഭാഷകൻ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോൾ കോടതി നിശബ്ദമായി നിന്നു എന്നും ഹർജിയിൽ പറയുന്നുണ്ട്.

Top