പീഡനത്തിനിരയായ പെണ്‍കുട്ടിയെ അവഗണിച്ച സംഭവം ; ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

പത്തനംതിട്ട: പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചികിത്സിക്കാതെ അവഗണിച്ച സംഭവം ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്.

പത്തനംതിട്ട ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വീഴ്ച വരുത്തിയത്.

ഇതുമായി ബന്ധപ്പെട്ട് പൊലീസ് പോക്‌സോ കോടതിയോട് നിയമോപദേശം തേടി.

ഇതേതുടര്‍ന്ന്, കേസ് എടുക്കാന്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു.

ഐ പി സി യിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഡോക്ടര്‍മാര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

കേസെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.

Top