ഫാസിലിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതം,ഗൂഢാലോചന നടന്നു; അധ്യാപകനൊപ്പമെന്ന് കെഎസ്യു

കൊച്ചി: മഹാരാജാസ് കോളജില്‍ അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ അധ്യാപകനൊപ്പമെന്ന് കെഎസ്യു. കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു. മുഹമ്മദ് ഫാസിലിന് സംഭവവുമായി ബന്ധമില്ല. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതില്‍ പരാതി നല്‍കുമെന്നും അലോഷ്യസ് അറിയിച്ചു. ഗൂഢാലോചനയില്‍ മാധ്യമങ്ങളും കൂട്ട് നിന്നുവെന്നും അലോഷ്യസ്.

അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വിഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളജിന്റെ നടപടി.

Top