വിരാട് കോഹ്ലിയുടെയും മുഹമ്മദ് ഷമിയുടെയും നേട്ടങ്ങള്‍ എടുത്തു പറയേണ്ടത് ;പിണറായി വിജയന്‍

ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിക്കറ്റ് ലോകകപ്പ് വാര്‍ത്തകളാണല്ലോ ഇന്ന് എല്ലായിടത്തും. ആതിഥേയരും ശക്തരുമായ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ വിജയം കൈവരിച്ചത്. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരുപോലെ തിളങ്ങിയ ലോകകപ്പായിരുന്നു ഇത്.

കിരീടം നേടാന്‍ വലിയ സാദ്ധ്യതകള്‍ കല്‍പിച്ചിരുന്ന ഇന്ത്യന്‍ ടീമിന്റെ പരാജയം അപ്രതീക്ഷിതമാണ്. കൂടുതല്‍ നേട്ടങ്ങളും വിജയവും കൈവരിക്കാനുള്ള കരുത്തോടെ ഇന്ത്യന്‍ ടീം തിരിച്ചുവരട്ടെ എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് കീഴില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച ടീമില്‍ വിരാട് കോഹ്ലിയുടെയും മുഹമ്മദ് ഷമിയുടെയും നേട്ടങ്ങള്‍ എടുത്തു പറയേണ്ടതാണ്.

 

Top