നിയമ വിദ്യാര്‍ഥിയെ താമരശ്ശേരി ചുരത്തില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി കീഴടങ്ങി

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം ചുരത്തില്‍ നിയമ വിദ്യാര്‍ത്ഥിയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിലായി. വയനാട് ചുണ്ടേല്‍ സ്വദേശി മേലേപീടിയേക്കല്‍ നൗഫല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ ഇന്നലെ രാത്രി താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മണിയങ്കോട് സ്വദേശി സച്ചിനെയാണ് നൗഫല്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. സച്ചിന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസിലായിരിക്കുന്നത്.

Top