ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി

ആലപ്പുഴ: ആലപ്പുഴ എക്സൈസ് ഓഫീസില്‍ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി. കട്ടപ്പനയില്‍ നിന്നാണ് മണ്ണഞ്ചേരി സ്വദേശികളായ നജീബ്, നസീം എന്നിവരെ പിടികൂടിയത്. കഞ്ചാവും ലഹരി വസ്തുക്കളുമായി അറസ്റ്റിലായ പ്രതികള്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

ഇതിന് ശേഷം എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് ഹാരിസിനേയും എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Top