സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മാവേലിക്കര:സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുമരകം സ്വദേശി എം.ജെ.ജേക്കബിനെയാണ് മാവേലിക്കര ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക തട്ടിപ്പുകേസില്‍ ഇന്നലെ ഉച്ചയോടെയാണ് തിരുവല്ല പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചികില്‍സയ്ക്കായി വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനത്തില്‍നിന്ന് എഴുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നതായിരുന്നു ഇയാള്‍ക്കെതിരായ കേസ്.

തിരുവല്ല ഇരവിപേരൂരില്‍ സ്വകാര്യ പ്രമേഹരോഗ ചികില്‍സാ സ്ഥാപനം നടത്തുകയായിരുന്ന ഇയാള്‍ രോഗികളുടെ പേരില്‍ വായ്പയ്ക്ക് അപേക്ഷിക്കുകയും വായ്പാ തുക രോഗികള്‍ക്ക് കൈമാറാതെ തട്ടിയെടുക്കുകയും ആയിരുന്നു.

Top