വെള്ളിമാട്കുന്ന് കേസിലെ പ്രതി രക്ഷപെടാൻ ശ്രമിച്ച സംഭവം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. എ​എ​സ്ഐ സ​ജി, സി​പി​ഒ ദി​ലീ​ഷ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സ്‌​പെ​ഷ്യ​ൽ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ സ്റ്റേ​ഷ​ൻ ചു​മ​ത​ല​യു​ള്ള പോ​ലീ​സു​കാ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നും ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇതിൻ പ്രകാരമാണ് നടപടിയെടുത്തത്.

വെ​ള്ളി​മാ​ടു​കു​ന്ന് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​ക​ൾ ഒ​ളി​ച്ചോ​ടി​പ്പോ​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഫെ​ബി​ൻ റാ​ഫി ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​ത്.

വ​സ്ത്രം മാ​റി പു​റ​ത്തേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പു​റ​കു വ​ശം വ​ഴി​യാ​ണ് ഫെ​ബി​ൻ ര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ലോ​കോ​ള​ജ് പ​രി​സ​ര​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Top