സ്‌ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു

കൊല്ലം: കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു. വിലങ്ങ് ഉപയോഗിച്ചാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്തത്. പ്രതികള്‍ അക്രമാസക്തരായി. ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരാണ് പ്രതികള്‍.

2016 ജൂണ്‍ 15 നാണ് കൊല്ലം കളക്ട്രേറ്റില്‍ സ്‌ഫോടനം നടന്നത്.പ്രതികളെ അന്ധ്രാപ്രദേശിലെ കടപ്പ ജയില്‍ നിന്നാണ് കൊല്ലത്ത് കൊണ്ടുവന്നത്.അബ്ബാസ് അലി, ഷംസൂന്‍ കരീം രാജ, ദാവൂദ് സുലൈമാന്‍ ,ഷംസുദ്ദീന്‍ എന്നിവരാണ് പ്രതികള്‍.പ്രതികളെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റി.കോടതിയില്‍ അക്രമം നടത്തിയതിന് വെസ്റ്റ് പോലീസ് വേറെ കേസെടുക്കും. നാളെ മുതല്‍ സാക്ഷി വിസ്താരം ആരംഭിക്കും.

Top